Sunday
11 January 2026
26.8 C
Kerala
HomeKeralaഇലന്തൂർ നരബലി: ഷാഫിയും ദമ്പതികളും കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ

ഇലന്തൂർ നരബലി: ഷാഫിയും ദമ്പതികളും കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതികളായ ഷാഫിയും ദമ്പതികളും കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മുറിച്ചെടുത്ത മാംസം പാകം ചെയ്ത് കഴിക്കുകയായിരുന്നു. ലെെലയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപ്പെടുത്താൻ കൊണ്ടുവന്ന റോസ്󠅪ലിൻ്റെയും പദ്മയുടെയും ആഭരണങ്ങൾ കൊലയ്ക്കു ശേഷം ഷാഫി കെെക്കലാക്കിയെന്നും ലെെല മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ അഴിച്ചെടുക്കുകയായിരുന്നു. എറണാകുളം പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ ഈ ആഭരണങ്ങൾ പണയം വച്ചുവെന്ന് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നു.

നരബലി കേസിലെ മുഖ്യപ്രതി ഷാഫി ലൈം​ഗിക വൈകൃതത്തിന് അടമയാണെന്ന് പൊലീസ് വ്യക്തമാക്കി. പണത്തേക്കാൾ ഉപരി ലെെംഗികതയായിരുന്നു ഇയാൾ ലക്ഷ്യം വച്ചിരുന്നത്. ഉറ്റ സുഹൃത്തിൻ്റെ ഭാര്യയെ പോലും ഇയാൾ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സാധാരണയായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ത്രീകളാണ് ലോട്ടറി വിൽപ്പനയിലേക്ക് ഇറങ്ങുന്നത്. അത്തരക്കാരോട് സൗഹൃദം സ്ഥാപിച്ച് വൻ തുകകൾ വാഗ്ദാനം ചെയ്താണ് ഷാഫി മുതലെടുപ്പ് നടത്തുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഷാഫിയിലേക്ക് എത്തിയത് ലോട്ടറി വിൽക്കുനന് മറ്റു സ്ത്രീകൾ നൽകിയ സൂചനകളിലൂടെയായിരുന്നു.

സെപ്തംബർ 27നാണ് സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച പൊലീസ് പത്മയുടെ ഫോണിലേക്കുവന്ന കോളുകളാണ് ആദ്യഗ പരിശോധിച്ചത്. ഈ കോളുകളിൽ നിന്നുമാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നുവെന്ന് കണ്ടെത്തുകയും തുടർന്ന് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുമായിരുന്നു. ചോദ്യംചെയ്യലിനു ശേഷം ഷാഫിയെ വിട്ടയച്ചു. അതേസമയം പത്മത്തിൻ്റെ കൂടെ ലോട്ടറി വിൽപന നടത്തിയിരുന്ന ചില സ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തു. പത്മ തിരുവല്ലയിലേക്കു പോയത് എന്തിനാണെന്നു പൊലീസ് അന്വേഷിച്ചപ്പോഴും ഷാഫിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കുകയായിരുന്നു. പത്മത്തെ സമീപിക്കുന്നതിനു മുൻപ് ഇവരിൽ ചിലരെയും ഷാഫി സമീപിക്കുകയും പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും മനസ്സിലയാതോടെയാണ് യാഥാർത്ഥ്യത്തിലേക്ക് പൊലീസ് എത്തിയതും ഷാഫിയ കസ്റ്റഡിയിലെടുത്തതും.

അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് റോസ്‌ലിയേയും പദ്മയേയും ദമ്പതികളും ഷിഹാബും കൂടി നരബലിക്ക് വധേയരാക്കിയത്. ഇരുവരേയും നരബലിയ്ക്കായി കൊലപ്പെടുത്തയത് ക്രൂരമായ രീതിയിലായിരുന്നു. കൊലപാതകങ്ങൾ രണ്ടും നടത്തിയത് ഭഗവൽ സിംഗിൻ്റെ ഭാര്യ ലെെലയായിരുന്നു. എന്നാൽ കൊലപാതകങ്ങളിൽ മുന്നു പേർക്കും ഒരേപോലെ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല ചിത്രത്തിൻ്റെ ഷൂട്ടിംഗാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇരുവരേയും കൊലപ്പെടുത്തുവാനുള്ള സജ്ജീകരണം നടത്തിയത്. ഷൂട്ടിംഗാണെന്നു വിശ്വസിച്ചു നിന്ന ഇരകളെ ചുറ്റിക കൊണ്ട് തയ്ക്കടിച്ചു വീഴ്ത്തിയായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.

വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളായിരുന്നു ഷിഹാബ് നടത്തിയത്. ആദ്യം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വെെദ്യനെ വിശ്വസിപ്പിച്ചു. സിദ്ധനെ ബന്ധപ്പെടാൻ സ്വന്തം നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് എന്ന ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടിൽ ഐശ്വര്യം വരാൻ റഷീദ് വെെദ്യൻ്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. റഷീദിൻ്റെ സംസാരത്തിലും പ്രവർത്തിയിലും വെെദ്യനും കുടുംബവും വീഴുകയായിരുന്നുവെന്നും എതിർക്കാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് സൂചനകൾ.

രണ്ട് സ്ത്രീകളെയും ഷിഹാബ് വശത്താക്കിയത് അശ്ലീല ചിത്രത്തിൽ അഭിനയിക്കാനുണ്ടെന്നു പറഞ്ഞായിരുന്നു. അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും അയാൾ സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ആദ്യം റോസ്‌ലിയെയാണ് കൊണ്ടുപോയത്. വീട്ടിൽ എത്തിച്ച റോസ്‌ലിയെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിൽ ഷൂട്ടിംഗ് സ്ഥലമാണെന്ന് പറഞ്ഞ് എത്തിക്കുകയായിരുന്നു. ലെെലയും റോസ്‌ലികയുമാണ് ചിത്രത്തിലെ നായികമാരെന്ന് പറഞ്ഞിരുന്നു. തുടർന്ന് റോസ്‌ലിയെ കട്ടിലിൽ കിടത്തി കാലും കെെയും ബന്ധിച്ചു. കെട്ടിയിടുന്നത് എന്തിനാണെന്ന ചോദ്യത്തിന് കെെകാലുകൾ ബന്ധിച്ച `അടിമ ലെെംഗികത´ ചിത്രീകരിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. സ്വാഭാവികത രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഇതൊക്കെ ആവശ്യമാണെന്നും പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ സിദ്ധൻ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു.

തുടർന്ന് ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. അബോധാവസ്ഥയിലും റോസ്‌ലി പിടയുമ്പോൾ ലൈല കത്തി അവരുടെ ജനനേന്ദ്രിയ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് പുറത്തു വന്ന ചൂട് ചോര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയായിരുന്നു. നരബലി നടത്താനുദ്ദേശിക്കുന്ന സ്ത്രീയുടെ ചൂട് ചോര ഭാഗ്യം കൊണ്ടുവരുമെന്ന് ദമ്പതികളെ ഷിഹാബ് വിശ്വസിപ്പിച്ചിരുന്നു. ചൂട് ചോര തളിക്കുന്നതോടെ തങ്ങൾക്ക് ഏറ്റ ശാപത്തിൽ നിന്ന് മോചനം ലഭിക്കുമെന്നും വേഗത്തിൽ ഐശ്വര്യമുണ്ടാകുമെന്നും ഇവൾ വിശ്വസിച്ചിരുന്നു. തുടർന്ന് റോസ്‌ലിയുടെ അവയവങ്ങളെല്ലാം ലെെല മുറിച്ചെടുത്തു. ഇതേ രീതിയിൽ തന്നെയായിരുന്നു പദ്മയേയും ഇവർ ബലി നൽകിയത്.

RELATED ARTICLES

Most Popular

Recent Comments