ഫേസ്ബുക്ക് അക്കൗണ്ടുകളിലെ ഫോളോഫ്‌സിന്റെ എണ്ണത്തില്‍ ഒറ്റയടിക്ക് വലിയ കുറവ് സംഭവിച്ചെന്ന് വ്യാപക പരാതി.മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയടക്കം ഫോളോഫേഴ്‌സ് കുറഞ്ഞു. 119,123,153 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സക്കര്‍ബര്‍ഗിന്റെ പ്രൊഫൈലില്‍ ഇപ്പോള്‍ 9,995 ഫോളോവേഴ്‌സ് മാത്രമാണുള്ളത്. 50000 ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന മിക്ക അക്കൗണ്ടുകളിലും ഫോളോവേഴ്സ് 9000 ആയി കുറഞ്ഞിട്ടുണ്ട്
ബഗ് എന്ന സാങ്കേതിക തകരാറാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത് . എന്നാൽ വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കിയതിന്റെ ഫലമാണെന്ന് ഇതെന്ന വാദവുമുണ്ട് . പ്രൊഫൈല്‍ തിരയുമ്പോള്‍ കാണിക്കുന്ന ഫോളോവേഴ്സിന്റെ എണ്ണവും പ്രൊഫൈല്‍ തുറക്കുമ്പോള്‍ കണിക്കുന്ന എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട് . ഫോളോവേഴ്സിനെ കാണിക്കുന്നതിൽ മാത്രമല്ല പ്രശ്നം , പല അക്കൗണ്ടുകളും റെസ്ട്രിക്റ്റ് ചെയ്തിരിക്കുന്ന സാഹചര്യവുണ്ട്. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷ .
2021 ലാണ് ഫേസ്ബുക്ക് മെറ്റ പ്ലാറ്റ്ഫോംസ് എന്ന് പേര് മാറ്റിയത്.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക്‌വാച്ച്, മെറ്റ പോര്‍ട്ടല്‍ എന്നിവയെല്ലാം മെറ്റയ്ക്ക് കീഴില്‍ വരുന്ന സേവനങ്ങളാണ്. മെറ്റക്കായി സക്കര്‍ബര്‍ഗ് മുടക്കിയത് ആയിരം കോടി ഡോളറിലേറെയാണ്. എന്നാല്‍ അടുത്തകാലത്തായി വിപണിയില്‍ മെറ്റയ്ക്ക് തിരിച്ചടികളാണ്.