Thursday
18 December 2025
24.8 C
Kerala
HomeKeralaആംബുലൻസ് അപകടം: നാലുവയസ്സുകാരി മരണപ്പെട്ടു

ആംബുലൻസ് അപകടം: നാലുവയസ്സുകാരി മരണപ്പെട്ടു

വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണപ്പെട്ടു പോത്തന്‍കോട് സ്വദേശി ഷിബുവിന്റെ മകള്‍ അലംകൃതയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിക്കെയാണ് അലംകൃത ഇന്ന് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തെ വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രോഗിയെ ഇടുക്കിയില്‍ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലന്‍സ്് അമിതവേഗത്തില്‍ പാഞ്ഞെത്തി റോഡ് സൈഡില്‍ നിറുത്തിയിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികില്‍ ബൈക്ക് നിര്‍ത്തവേയാണ് ഷിബുവും മകള്‍ അലംകൃതയും അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായ സമയം ആംബുലന്‍സ് ഡ്രൈവറിന് പകരം ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെയില്‍ നേഴ്‌സായ ചെറുവക്കല്‍ സ്വദേശി അമലാണ് വണ്ടി ഓടിച്ചിരുന്നത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments