കാസര്‍ഗോഡ് ജില്ലയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്

0
104

കാസര്‍ഗോഡ് ജില്ലയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. കൊവിഡ് ആശങ്ക അകന്നതോടെയാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവമായത്. ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനായി ജില്ലയില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ ഒന്നര ലക്ഷത്തില്‍ അധികം ആഭ്യന്തര സഞ്ചാരികളാണ് കാസര്‍ഗോഡ് എത്തിയത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. കാസര്‍ഗോഡ് ജില്ല രൂപീകരിച്ച ശേഷമുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കാര്‍ഡാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ടൂറിസം മുന്നില്‍ക്കണ്ട് കൊണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ജില്ലയില്‍ ബേക്കലിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. വലിയപറമ്ബയിലെ ഹൗസ് ബോട്ട് സഞ്ചാരവും, പള്ളിക്കരയും, ഹില്‍ സ്റ്റേഷനായ റാണിപുരവും ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറി. ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.