ഡിവൈഎഫ്ഐ നേതാവിനെ കുത്തിയ 3 പേർ കസ്‌റ്റഡിയിൽ

0
127

ഡിവൈഎഫ്ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിനെ ആർഎസ്എസ് ക്രിമിനലുകൾ കുത്തിയ സംഭവത്തിൽ മൂന്ന്‌ പേരെ കായംകുളം പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ശനി വൈകിട്ട് ആറിന് ചെട്ടികുളങ്ങര ഈരേഴ തെക്ക് കുരങ്ങ് ഗേറ്റ് ജങ്ഷനിലാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് വനിതാ ജോലിക്കാരുമായി കാറിൽ മടങ്ങുംവഴി രണ്ട്‌  ബൈക്കുകളിലെത്തിയ നാലുപേരാണ് കാർ തടഞ്ഞുനിർത്തിയതെന്ന് ഗോകുൽ പറഞ്ഞു.  ആർഎസ്എസ് പ്രവർത്തകരായ തുഷാർ, വിഷ്‌ണു, അഖിൽ (ചുണ്ടൻ) എന്നിവരും കണ്ടാൽ അറിയാവുന്ന ഒരാളുമാണ്‌ ആക്രമിച്ചതെന്നും ഗോകുൽ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക്‌ കമ്മിറ്റി ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും  യോഗവും ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ ഉദ്ഘാടനംചെയ്‌തു. ശാന്തിഷ് ജൂൺ അധ്യക്ഷനായി. അനുപമ, സെൻസോമൻ, ആദർശ്, സുനീഷ്, അനന്തു, മണികണ്ഠൻ എന്നിവർ സംസാരിച്ചു. ജി വിഷ്‌ണു സ്വാഗതം പറഞ്ഞു.