Monday
12 January 2026
21.8 C
Kerala
HomeWorldറഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം സ്ഫോടനത്തിൽ തകർന്നു

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം സ്ഫോടനത്തിൽ തകർന്നു

ക്രിമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിൽ ഭാ​ഗികമായി തകർന്നു. ശനിയാഴ്ച നടന്ന സ്ഫോടനത്തിലാണ് പാലം തകർന്നത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്രിമിയയിലെ റഷ്യൻ പിന്തുണയുള്ള പ്രാദേശിക പാർലമെന്റിന്റെ സ്പീക്കർ സ്ഫോടനത്തിന് പിന്നിൽ യുക്രൈനാണെന്ന് ആരോപിച്ചു. എന്നാൽ റഷ്യ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല.

പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ട്രക്കിലാണ് സ്ഫോടനം നടന്നത്. തുടർന്ന് ഇന്ധനവുമായി പോയ ഏഴ് വാ​ഗണുകളിലേക്ക് തീ പടരുകയായിരുന്നു. സ്ഫോടനത്തിൽ പാലത്തിന്റെ രണ്ട് ഭാ​ഗങ്ങൾ ഭാ​ഗികമായി തകർന്ന് വീണു. റെയിൽ ​ഗതാ​ഗതം പുനസ്ഥാപിച്ചതായി റഷ്യ വ്യക്തമാക്കി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കെർച്ച് പാലത്തിനും ക്രിമിയയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ഊർജ ഇൻഫ്രാസ്ട്രക്ചറിനും സുരക്ഷ ശക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവച്ചു. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസായ എഫ്എസ്ബിയെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചത്.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യോമസേനാ മേധാവി ജനറൽ സെർജി സുറോവികിന് യുക്രൈനിലെ റഷ്യൻ സേനയുടെ ചുമതല കൈമാറി. സിറിയയിൽ റഷ്യൻ സേനയെ നയിച്ചിരുന്ന സുറോവിക് അലപ്പോയുടെ ഭൂരിഭാഗവും നശിപ്പിച്ച ബോംബാക്രമണത്തിന് മേൽനോട്ടം വഹിച്ചതായി ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ്.

RELATED ARTICLES

Most Popular

Recent Comments