പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .
കോയമ്പത്തൂർ സ്വദേശിനിയാണ് പൊലീസിൽ പരാതിപ്പെട്ടത്. ഇവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽചികിത്സ തേടി.
കൽപ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കേസിൽ രണ്ടു പേർ കൂടി പിടിയിലാവാനുണ്ട്