പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

0
132

പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂർ ജില്ലയില്‍ മാത്രം കണ്ടെത്തിയത് 99 നിയമ ലംഘനങ്ങളാണ്. 150 വാഹനങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ്പരിശോധന നടത്തിയത്.

നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 98,000 രൂപയും പിഴ ഈടാക്കി. ഇടുക്കിയിൽ പതിനഞ്ചു ബസുകൾക്കെതിരെയാണ് നടപടി എടുത്തത്. ടൂറിസ്റ്റു ബസുകൾക്കും കെ എസ് ആർ ടി സി ബസിനുമെതിരെയാണ് നടപടി എടുത്തത്. മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി.

കുമളി – കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.

വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എം വി ഡി തീരുമാനം. എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു വ്യകത്മാക്കിയിരുന്നു.