Monday
12 January 2026
33.8 C
Kerala
HomeIndiaജാർഖണ്ഡിൽ ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ചുട്ടുകൊന്നു

ജാർഖണ്ഡിൽ ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ചുട്ടുകൊന്നു

ജാർഖണ്ഡിൽ ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ചുട്ടുകൊന്നു. സ്ത്രീയുമായുള്ള ബന്ധത്തിൽ ക്ഷുപിതരായ ഗ്രാമവാസികൾ സംഘം ചേർന്ന് മർദിച്ച ശേഷം യുവാവിനെ ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തെ ധവായ ഗ്രാമത്തിലെ മഹുവാണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുസ്ലീം സമുദായത്തിൽപ്പെട്ട യുവാവ് മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുമായി അവിഹിത ബന്ധത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ കഴിഞ്ഞ ദിവസം ഇയാളെ ആക്രമിച്ചു. സംഘം ചേർന്ന് മർദിച്ച ശേഷം യുവാവിനെ ഗ്രാമവാസികൾ ജീവനോടെ കത്തിച്ചു.

ഇരയ്ക്ക് വൈദ്യചികിത്സ നൽകിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ മരണത്തിന് കീഴടങ്ങി. പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും 11 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗ്രാമത്തിൽ പൊലീസിൻ്റെ വൻ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments