Wednesday
24 December 2025
22.8 C
Kerala
HomeKeralaകൊല്ലത്ത് വീണ്ടും സ്ത്രീധനപീഡനം; യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി

കൊല്ലത്ത് വീണ്ടും സ്ത്രീധനപീഡനം; യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി

കൊല്ലത്ത് വീണ്ടും സ്ത്രീധനപീഡനം. കൊട്ടിയം തഴുത്തലയില്‍ യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. അതുല്യ, അഞ്ചു വയസ്സുകാരനായ മകന്‍ എന്നിവരെയാണ് ഇന്നലെ ഭര്‍തൃ വീട്ടുകാര്‍ പുറത്താക്കിയത്. ഇരുവരും ഇന്നലെ രാത്രി വീടിന്റെ സിറ്റൗട്ടിലാണ് കഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരിലുളള പീഡനത്തിന്റെ തുടര്‍ച്ചയായാണ് വീട്ടില്‍നിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറയുന്നു. സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടായി.

ഇന്നലെ വൈകിട്ട് സ്‌കൂളില്‍നിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്. അകത്തു കയറാന്‍ പറ്റാതായതോടെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു. കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫയറിലും അറിയിച്ചെങ്കിലും യാതൊരു നീതിയും കിട്ടിയില്ലെന്നും അതുല്യ പരാതിപ്പെട്ടു.വിവാഹം കഴിച്ചു വന്നതു മുതല്‍ ഇത്തരത്തിലുള്ള പീഡനങ്ങളുണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ വേണമെന്നും പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതിനാലവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസമെന്നും അതുല്യ പറഞ്ഞു.

അതേസമയം ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ മൂത്ത മരുമകളും പരാതിയുമായി രംഗത്തെത്തി. ഭര്‍തൃ വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും ആരാപണം. വാടക വീട്ടില്‍ പോയപ്പോഴും ഉപദ്രവിച്ചെന്നും പണവും സ്വര്‍ണവും കൈവശപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.

RELATED ARTICLES

Most Popular

Recent Comments