Wednesday
24 December 2025
32.8 C
Kerala
HomeWorldറഷ്യൻ സൈനികരോട് ആയുധം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുക്രെയ്ൻ പ്രതിരോധ മന്ത്രി

റഷ്യൻ സൈനികരോട് ആയുധം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുക്രെയ്ൻ പ്രതിരോധ മന്ത്രി

റഷ്യൻ സൈനികരോട് ആയുധം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്. ആയുധം ഉപേക്ഷിക്കുന്നവർക്ക് ജീവനും സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. റഷ്യൻ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയെ ദുരന്തത്തിൽ നിന്നും റഷ്യൻ സൈന്യത്തെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ നിങ്ങൾക്ക് ഇപ്പോഴും കഴിയുമെന്നും റെസ്‌നിക്കോവ് പറഞ്ഞു.

‘സാങ്കൽപ്പിക നാറ്റോ സംഘങ്ങൾക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ വീരമൃത്യു വരിച്ചുവെന്ന് അവർക്ക് നിങ്ങളോട് പറയാൻ എളുപ്പമാണ്. നാറ്റോ രാജ്യങ്ങൾ ഞങ്ങൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നു എന്നത് ശരിയാണ്. എന്നാൽ ഈ ആയുധങ്ങൾ ഉപയോഗിച്ച് നിങ്ങളെ അടിക്കുന്നത് യുക്രേനിയൻ സൈനികരാണ്,’ റെസ്നിക്കോവ് പറഞ്ഞു.

യുക്രേനിയൻ സൈനികർക്ക് റഷ്യൻ ഭൂമി ആവശ്യമില്ല, ഞങ്ങൾക്ക് സ്വന്തമായത് മതി. ഞങ്ങൾ അവരെയെല്ലാം തിരിച്ചെടുക്കുകയാണെന്നും റെസ്‌നിക്കോവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റഷ്യയ്ക്ക് തെക്കും കിഴക്കും യുക്രേനിയൻ സൈന്യം പ്രത്യാക്രമണങ്ങൾ നടത്തിയിരുന്നു. ഇവിടെ വലിയൊരു പ്രദേശം യുക്രെയ്ൻ സൈന്യം തിരിച്ചു പിടിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments