Tuesday
23 December 2025
20.7 C
Kerala
HomeIndiaകാലിഫോര്‍ണിയയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മെഴ്സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തോക്ക് ചൂണ്ടിയാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.

നാലംഗ സിഖ് കുടുംബത്തെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് കണക്കാക്കപ്പെടുന്ന 48 കാരനായ മാനുവല്‍ സല്‍ഗാഡോയെ കസ്റ്റഡിയില്‍ എടുത്തതായും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇരയുടെ എടിഎം കാര്‍ഡുകളിലൊന്ന് ഉപയോഗിച്ചതിന പിന്നാലെയാണ് ഇയാളെ പിടികൂടിയത്.

ജസ്ലീന്‍ കൗര്‍, ഭര്‍ത്താവ് ജസ്ദീപ് സിംഗ് എട്ട് മാസം പ്രായമുള്ള മകള്‍ അരുഹി ദേരി, ഭാര്യാസഹോദരന്‍ അമന്‍ദീപ് സിങ് എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് അവരുടെ വസ്തുവകകള്‍ പരിശോധിക്കുന്നതായി പോലീസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. അമന്‍ദീപ് സിങ്ങിന്റെ പിക്കപ്പ് ട്രക്കിന്റെ പിന്‍സീറ്റിലേക്ക് കൈകള്‍ കെട്ടിയി പുരുഷന്മാരെ തള്ളുന്നതായും വീഡിയോയില്‍ കാണാം. ശേഷം കുട്ടിയുമായി നില്‍ക്കുന്ന ജസ്ദീപ് സിങ്ങിനെയും വണ്ടിയില്‍ കയറ്റി.

എല്ലാലരും ആഭരണങ്ങള്‍ ധരിച്ചിരുന്നെങ്കിലും കമ്പനിയില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇരകളില്‍ ഒരാളുടെ എടിഎം കാര്‍ഡ് മെഴ്സിഡിന് വടക്ക് 9 മൈല്‍ അകലെയുള്ള അറ്റ്വാട്ടറില്‍ ഉപയോഗിച്ചതായി മെഴ്സ്ഡ് കൗണ്ടി ഷെരീഫ് വെര്‍ണ്‍ വാര്‍ങ്കെ പറഞ്ഞു. സാമ്പത്തിക പ്രേരിത കുറ്റകൃത്യമാണെന്ന് സംശയമുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയയാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നും വാര്‍ങ്കെ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments