Tuesday
23 December 2025
19.8 C
Kerala
HomeKeralaവടക്കാഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വടക്കാഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വടക്കാഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ച് മോട്ടോർ വഹാന വകുപ്പും പോലീസും വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്നും കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണുകളും ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇത് ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

ഇന്ന് മുതൽ ഒരു വാഹനത്തിലും ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments