Thursday
18 December 2025
24.8 C
Kerala
HomeKeralaവടക്കാഞ്ചേരി ദേശീയ പാതയില്‍ വന്‍ വാഹനാപകടമുണ്ടാകാന്‍ കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗത: KSRTC ...

വടക്കാഞ്ചേരി ദേശീയ പാതയില്‍ വന്‍ വാഹനാപകടമുണ്ടാകാന്‍ കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗത: KSRTC ബസ് ഡ്രൈവർ

വടക്കാഞ്ചേരി ദേശീയ പാതയില്‍ വന്‍ വാഹനാപകടമുണ്ടാകാന്‍ കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്ന് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പറഞ്ഞു. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് ചതുപ്പിലേക്ക് മറിഞ്ഞു.

ആദ്യം സംഭവസ്ഥലത്തെത്തിയ യാത്രക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്നും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും പറയുന്നു. പിന്നീട് വന്ന പിക്കപ്പുകാര്‍ സഹായിച്ചു. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കുണ്ടെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍  പറഞ്ഞു.

അപകടത്തില്‍ 9 പേര്‍ മരിച്ചതായി തരൂര്‍ എംഎല്‍എ പി പി സുമോദ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ പേരും മറ്റ് വിവരങ്ങളും അന്വേഷിച്ചുവരികയാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.

ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുണ്ടെന്നാണ് വിവരം.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ടൂറിസ്റ്റ് ബസിലിടിച്ച് മറിയുകയായിരുന്നു. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments