ഇന്ത്യയിലേക്കുള്ള സ്വര്‍ണം ചൈനക്കും തുര്‍ക്കിക്കും നല്‍കി ബാങ്കുകള്‍

0
73

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ചൈനക്കും തുര്‍ക്കിക്കും നല്‍കി ബാങ്കുകള്‍. ഇതോടെ ഉത്സവകാലത്ത് രാജ്യത്ത് സ്വര്‍ണത്തിന് ക്ഷാമമുണ്ടാവുമോ​യെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ചൈനയും തുര്‍ക്കിയും കൂടുതല്‍ വില നല്‍കാമെന്ന അറിയിച്ചതോടെയാണ് ഇന്ത്യയി​ലേക്കുള്ള ഷിപ്മെന്റ് വഴിമാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

ഐ.സി.ബി.സി സ്റ്റാന്‍ഡേര്‍ഡ് ബാങ്ക്, ജെ.പി മോര്‍ഗന്‍, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണ ഇറക്കുമതി നടത്തിയ ശേഷം ഇത് വാലറ്റുകളില്‍ സ്റ്റോര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍, നിലവില്‍ കഴിഞ്ഞ വര്‍ഷം വാലറ്റുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10 ശതമാനം കുറവ് സ്വര്‍ണമാണ് ഇപ്പോഴുള്ളത്.കഴിഞ്ഞ വര്‍ഷം ഏതാനം ടണ്‍ സ്വര്‍ണം വാലറ്റുകളില്‍ ഉണ്ടായിരുന്നതെങ്കില്‍. ഇക്കുറിയത് കിലോയായി കുറഞ്ഞു.

അതേസമയം, ജെ.പി മോര്‍ഗന്‍, ഐ.സി.ബി.സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവര്‍ വാര്‍ത്തകള്‍ നിഷേധിച്ചു. നേരത്തെ സെപ്റ്റംബറില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഇക്കാലയളവില്‍ തുര്‍ക്കിയുടെ സ്വര്‍ണ ഇറക്കുമതി 543 ശതമാനമായും ചൈനയുടെ ഹോങ്കോങ് വഴിയുള്ള സ്വര്‍ണ ഇറക്കുമതി 40 ശതമാനവും വര്‍ധിച്ചിരുന്നു.