Thursday
1 January 2026
23.8 C
Kerala
HomeIndiaസിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി

സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി

മുസ്​ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ വൈകിട്ട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. സംഘർ‌ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിൻ‌റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കിയത്. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.

എം കെ രാഘവൻ എം പി, മുനവറലി തങ്ങൾ, കെ കെ രമ ഉൾപ്പടെയുള്ളവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എൻഐഎയ്ക്കും പരാതി നൽകിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങൾ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

വിഷയം ഡിജിപിയുടേയും, എൻഐഎയുടേയും ശ്രദ്ധയിൽ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന എം.കെ.രാഘവനടക്കമുള്ള ജനപ്രതിനിധികളോടും സമ്മേളനത്തിന്റെ അപകടം അറിയിച്ചുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വികെ സജീവൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments