ഓറഞ്ച് ഇറക്കുമതിയെന്ന വ്യാജേന രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത മലയാളി അറസ്റ്റില്‍.മുംബയ് വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.
സെപ്തംബര്‍ 30നായിരുന്നു ഡിആർഐ ലഹരി മരുന്നുമായി എത്തിയ ട്രക്ക് പിടികൂടിയത്. 1476 കോടി രൂപയുടേതാണ് ലഹരി മരുന്ന്. 1198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും 9 കിലോഗ്രാം ഹൈ പ്യൂരിറ്റി കൊക്കെയ്‌നുമാണ് പിടികൂടിയത്. ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്.രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
വിജിൻറെ കമ്പനി കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. യമ്മിറ്റോ ഇന്റര്‍നാഷണലിൻറെ പേരിലാണ് കണ്ടെയിനറുകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പനായി ഡിആർഐ തിരച്ചിൽ നടത്തുകയാണ്.
മോര്‍ ഫ്രഷ് എക്സ്പോര്‍ട്ടിന്റെ ഉടമയാണ് മന്‍സൂര്‍ ലഹരിക്കടത്തില്‍ 70ശതമാനം ലാഭം വിജിനും 30ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീല്‍ എന്ന് ഡിആര്‍ഐ വ്യക്തമാക്കി. നേരത്തേ മാസ്ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു.10 ദിവസം മുമ്പ് രാജ്യത്തേക്ക് ഉയർന്ന അളവിൽ മയക്കുമരുന്ന് കടത്തുമെന്ന് സൂചന ലഭിച്ചിരുന്നതായി ഡിആർഐ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.