മുങ്ങിയ കപ്പലിൽ നിന്ന് 19 ജീവനക്കാരെ ഒമാൻ കപ്പൽ രക്ഷപ്പെടുത്തി

0
39

ഇ​ന്ത്യ​യി​ലെ ര​ത്‌​ന​ഗി​രി തീ​ര​ത്തി​ന്​ പ​ടി​ഞ്ഞാ​റ് 41 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ മു​ങ്ങി​യ ‘എം.​ടി ബാ​ര്‍​ത്ത്’ എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ ര​ക്ഷി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ കോ​സ്റ്റ്​ ഗാ​ര്‍​ഡു​മാ​യി കൈ​കോ​ര്‍​ത്ത്​ ഒ​മാ​ന്‍ ക​പ്പ​ല്‍.

അ​സ്യാ​ദ് ഗ്രൂ​പ്പി​ന്റെ ‘വാ​ദി ബാ​നി ഖാ​ലി​ദ്’ ക​പ്പ​ലാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ക​പ്പ​ലി​ല്‍​നി​ന്ന്​ 19 പേ​രെ ര​ക്ഷി​ച്ച​ത്. 3,911 ട​ണ്‍ ച​ര​ക്ക്​ വ​ഹി​ച്ചു​ള്ള​ ക​പ്പ​ല്‍ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ഷാ​ര്‍​ജ​യി​ലെ ഖു​ര്‍​ഫു​ക്ക​ന്‍ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ക​പ്പ​ലി​ല്‍​നി​ന്നു​ള്ള അ​ടി​യ​ന്ത​ര ഫോ​ണ്‍​കാ​ള്‍ പ​തി​വു പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ കോ​സ്റ്റ്​ ഗാ​ര്‍​ഡി​ന്​ ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ അ​ടു​ത്തു​ള്ള വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍​ക്ക് സ​ഹാ​യ​ത്തി​നാ​യി അ​ഭ്യ​ര്‍​ഥ​ന അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നോ​ട്​ പ്ര​തി​ക​രി​ച്ച അ​സ്യാ​ദ് ഗ്രൂ​പ്പി​ന്റെ വാ​ദി ബാ​നി ഖാ​ലി​ദ് ക​പ്പ​ലാ​ണ്​ അ​പ​ക​ത്തി​ല്‍​പെ​ട്ട​വ​രെ ര​ക്ഷി​ച്ച​ത്. ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യ​വും മ​റ്റും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.