ചൈന ഫൈറ്റർ പൈലറ്റുമാരെ കണ്ടെത്താൻ പാടുപെടുന്നു: റിപ്പോർട്ട്

0
79

വിമാന വാഹിനി കാപ്പലുകളില്‍ നിന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താന്‍ പാടുപെടുന്നു.

ജെ 15 ജെറ്റ് വിമാനങ്ങള്‍ പറത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താനാണ് ബുദ്ധിമുട്ടുന്നതെന്ന് ചൈനീസ് മിലിറ്ററി മാഗസിനായ ഓര്‍ഡനന്‍സ് ഇന്‍ഡസ്ട്രി സയന്‍സ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുവാന്‍ ചൈന ജൂണില്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ കമ്മീഷന്‍ ചെയ്‌തിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി (PLAN) യുടെ നേതൃത്വത്തില്‍ വിമാനവാഹിനി കപ്പലുകളില്‍ നിന്ന് ജെ 15 ഫൈറ്റര്‍ ജെറ്റ് പറത്താന്‍ വൈദഗ്ധ്യമുളള പൈലറ്റുമാരെ കണ്ടെത്താനുളള അന്വേഷണങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല. പുതിയതായി കമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ലിയോണിംഗില്‍ നിന്ന് ഫൈറ്റര്‍ ജെറ്റുകള്‍ പറത്താനുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിന് പരിശീലനം നല്‍കാന്‍ അനുഭവപരിചയമുള്ള ട്രെയിനറെ ലഭിക്കാത്തത് മൂലം പാടുപെടുകയാണെന്ന് മാഗസിനിലെ മറ്റൊരു ലേഖനം ചൂണ്ടിക്കാട്ടുന്നു.

അത്യാധുനിക സംവിധാനത്തോട് കൂടി നിര്‍മ്മിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ ഫ്യൂജിയാനില്‍ 130 ഫൈറ്റര്‍ ജെറ്റുകള്‍ പറത്താന്‍ ആവശ്യമായ 200 ഓളം പൈലറ്റുമാരെ ആവശ്യമാണെന്ന് ബീജിംഗിലെ നാവിക സേനാ വിദഗ്ധന്‍ ലി ജി പറഞ്ഞു. ഫ്യുജിയാന്‍ വിമാനവാഹിനി കപ്പല്‍ അമേരിക്കന്‍ സൂപ്പര്‍ കരിയര്‍ ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലേതിന് സമാനമായ അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള വൈദുതികാന്തിക കാറ്റപ്പാള്‍ട്ടുകളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയുടെ ആദ്യത്തെ രണ്ടു കാരിയറുകളില്‍ സ്കീ ജബ് ഡിസൈനുകള്‍ ഉള്ളതിനാല്‍ നാവികസേനയ്‌ക്ക് പുതിയ വിമാനങ്ങള്‍ പറത്താനും തിരിച്ചിറക്കാനും കൂടുതല്‍ പരിശീലനം ആവശ്യമാണ്.അമേരിക്കന്‍ നാവിക സേനയുടെ ശക്തിക്ക് സമാനമായ രീതിയില്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് ചൈന പദ്ധതി ഇടുന്നതെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.