Thursday
1 January 2026
30.8 C
Kerala
HomeWorldയാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവയ്‌പ്പ്

യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവയ്‌പ്പ്

യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവയ്‌പ്പ്. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്കേറ്റു.

മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടന്‍ തിരികെയിറക്കി ലോയികാ‌വിലെ ആശുപത്രിയിലാക്കി.

സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള‌ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാന്‍മാ‌ര്‍ നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാന്‍മാറിലെ പട്ടാള സര്‍‌ക്കാര്‍ ആരോപിച്ചു. അതേസമയം വിമതര്‍ ഇത് തള‌ളി. ഇത്തരത്തില്‍ യാത്രാവിമാനത്തിന് നേരെയുള‌ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് മ്യാന്‍മാ‌ര്‍ സര്‍ക്കാര്‍ വക്താവ് മേജര്‍ ജനറല്‍ സാ മിന്‍ ടുണ്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ ഓംഗ് സാന്‍ സൂ കിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച്‌ സൈന്യം അധികാരം പിടിച്ചെടുത്ത 2021 മുതല്‍ പ്രദേശത്ത് സൈന്യവും വിമതരും തമ്മില്‍ ശക്തിയേറിയ സായുധ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments