കേടായ ടി.വിക്ക് ക്ലയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്ബനി, ടി.വിയുടെ വിലയടക്കം 2.92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പാലക്കാട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവിട്ടു.
കൊടുമ്ബ് ദേവീനഗര്‍ ‘സങ്കീര്‍ത്തന’ത്തില്‍ ആര്‍. പുഷ്പരാജ് നല്‍കിയ പരാതിയില്‍ ബജാജ് അലിയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിക്കെതിരെയാണ് വിധി. 1,94,600 രൂപക്ക് ത്രീഡി ടി.വി വാങ്ങിയ വേളയില്‍തന്നെ പുഷ്പരാജ് ഇന്‍ഷുര്‍ ചെയ്തിരുന്നു. വാറന്റി കാലയളവായ ഒരു വര്‍ഷത്തിനുശേഷം കവറേജ് നല്‍കുമെന്നായിരുന്നു വ്യവസ്ഥ.
വാറന്റി കാലയളവിനുശേഷം ടി.വി കേടായപ്പോള്‍ ഇന്‍ഷുറന്‍സ് കമ്ബനിയെ റീഇമ്ബേഴ്സ്മെന്റിന് സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹരജിയില്‍ പറയുന്നു.
ഇന്‍ഷുറന്‍സ് കമ്ബനിയുടെ വാദം തള്ളിയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, ടി.വിയുടെ വിലയില്‍നിന്ന് പത്ത് ശതമാനം കിഴിച്ച തുകയും അണ്‍ഫെയര്‍ ട്രേഡ് പ്രാക്ടീസിന് 25,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവിലേക്ക് 15,000 രൂപയും അടക്കം 2.92 ലക്ഷം രൂപ ഹരജിക്കാരന് നല്‍കണമെന്ന് വിധിച്ചു.
കമീഷന്‍ പ്രസിഡന്‍റ് വി. വിനയ് മേനോന്‍, മെമ്ബര്‍മാരായ എ. വിദ്യ, എന്‍.കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് വിധി പ്രസ്താവിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. എം.ജെ. വിന്‍സ് ഹാജരായി.