തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 26 കോടി രൂപ നേടി പൊന്നിയിന്‍ സെല്‍വന്‍

0
106

മണിരത്‌നം സംവിധാനം ചെയ്ത ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഇന്നലെയാണ് തിയറ്ററിലെത്തിയത്. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 26 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 25.86 കോടിയാണ് ചിത്രം നേടിയത്. 2022 ല്‍ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണിത്. വലിമൈയും ബീസ്റ്റുമാണ് പൊന്നിയിന്‍ സെല്‍വന് മുന്‍പിലുള്ളത്. ലോക ബോക്‌സ് ഓഫിസില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ വന്‍ താരനിരയുമുണ്ട്. ചിയാന്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എആര്‍ റഹ്മാനാണ് സംഗീതം.