രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

0
89

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികൾ പീഡന വീഡിയോ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നതായി 17 കാരി. 50,000 രൂപ തട്ടിയെടുക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ആൽവാറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം.

2021 ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം. ഗ്രാമവാസികളായ 8 യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തിട്ടും ഭയം മൂലം ഒരു വർഷത്തോളം പീഡനവിവരം മറച്ചുവച്ചു. ഗോത്താരയ്ക്ക് സമീപം പ്രതികളിൽ ഒരാൾ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബാക്കി 7 പേരും ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ജനുവരി മൂന്നിനും ഏപ്രിൽ ആറിനും രണ്ടുതവണ പെൺകുട്ടി വീണ്ടും ബലാത്സംഗത്തിനിരയായി. പ്രതികൾ പിന്നീട് 50,000 രൂപ തട്ടിയെടുക്കുകയും, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഇരയുടെ വീഡിയോ ഷെയർ പ്രതികൾ ഷെയർ ചെയ്തു. വൈറലായ വീഡിയോയെ കുറിച്ച് ഇരയുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചതോടെയാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. 8 പേർക്കെതിരെ അൽവാർ പൊലീസ് കേസെടുത്തിട്ടുണ്ട്.