സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അർഹതയുണ്ട്: സുപ്രിംകോടതി

0
21

സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അർഹതയുണ്ടെന്നും വിവാഹിതരെയും അവിവാഹിതരെയും തമ്മിൽ വേർതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായി കണക്കാക്കുമെന്നും സുപ്രിംകോടതി. ഗർഭം അലസിപ്പിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം ഇല്ലാതാക്കാൻ വൈവാഹിക നില കാരണമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം കൃത്രിമവും ഭരണഘടനാപരമായി നിലനിൽക്കാത്തതുമാണ്. അവിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾക്ക് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.വിവാഹിതരായ സ്ത്രീകളും ലൈംഗികാതിക്രമത്തെയോ ബലാത്സംഗത്തെയോ അതിജീവിച്ചവരുടെ ഭാഗമാകാം. തന്റെ സമ്മതമില്ലാതെയും ഒരു സ്ത്രീ ഭർത്താവിൽ നിന്ന് ഗർഭിണിയാകാം. സ്ത്രീയുടെ സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈം​ഗിക വേഴ്ച ബലാത്സം​ഗത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.