Friday
19 December 2025
19.8 C
Kerala
HomeKeralaകോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. വിഷയത്തിൽ പൊലീസ് അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയിൽ നടികൾ അക്രമിക്കപ്പെട്ടുവെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്നും അപലപനീയമാണെന്നും കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പ്രസ്താവനയിൽ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതുണ്ട്.

‌ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സുരക്ഷ ഒരുക്കാൻ ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന വ്യവസ്ഥകൾ ഉൾപെടുത്തി നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയപ്പോഴാണ് നടിമാർക്കെതിരെ അതിക്രമം ഉണ്ടായത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയുണ്ടായ ദുരനുഭവം നടിമാർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments