Wednesday
17 December 2025
24.8 C
Kerala
HomeArticlesഅറിയാം ഇ വി ചാർജിങ്ങിനെ കുറിച്ച്

അറിയാം ഇ വി ചാർജിങ്ങിനെ കുറിച്ച്

ഇലക്ട്രിക് വാഹനം (ഇ വി) ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഒരുപാടാളുകൾ ഇപ്പോൾ ഇവിയിലേക്ക് മാറാനൊരുങ്ങുകയാണ്. ഇപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനെപ്പറ്റി നമ്മൾ പഠിക്കേണ്ടതിന്റെ ആവശ്യകത വരുന്നത്. വീടുകളിൽ സാധാരണ ചാർജു ചെയ്യാവുന്ന വാഹനങ്ങളാണെങ്കിലും ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവി വീട്ടിൽ ചാർജുചെയ്തപ്പോഴുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടുകൾ മൂലമുള്ള ചില തീപിടുത്ത വാർത്തകൾ നമ്മൾ കണ്ടതാണ്. എന്നാൽ ഇവി വാഹന ചാർജറുകളുടെ ഉയർന്ന വിലയാണ് ഒരു പ്രശ്നമായി നിലനിന്നിരുന്നത്.

ഇപ്പോൾ അതിനെല്ലാം ഒരു പരിഹാരമെന്നോണം രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ബോൾട്ട്. തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ ബോൾട്ട് ലൈറ്റിന് ഇതിന് പരിഹാരം കാണാനാകുമെന്ന് ആഭ്യന്തര ഇവി ചാർജിംഗ് നെറ്റ്‌വർക്ക് ദാതാവായ ബോൾട്ട് പറഞ്ഞു. വീടിന് സ്മാർട്ടായ ഇവി ചാർജിംഗ് സോക്കറ്റ് വച്ചാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുക. ₹2,599 വിലയുള്ള ഈ സോക്കറ്റ് എല്ലാ സെഗ്‌മെൻറ് ഇവികളുടെയും ചാർജറുകളുമായി പൊരുത്തപ്പെടുന്നു. ഇത് വീട്ടിൽ സജ്ജീകരിക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നാണ് ബോൾട്ട് അവകാശപ്പെടുന്നത്.

“ഫലപ്രദമല്ലാത്ത ഹോം ചാർജിംഗിൽ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ബോൾട്ട് ലൈറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ EV ഉപഭോക്താക്കൾക്ക് അവരുടെ EV-കൾ ചാർജ് ചെയ്യുന്നതിനുള്ള സുരക്ഷിതവും താങ്ങാനാവുന്നതുമായ പരിഹാരം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. രണ്ട്, മൂന്ന്, നാല് വീൽ ഇവികൾക്ക് ഈ സോക്കറ്റ് അനുയോജ്യമാണ്. അധിക അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതിന് ആവശ്യമില്ല. അറ്റകുറ്റപ്പണികളില്ലാതെ തന്നെ 30 മിനിറ്റിനുള്ളിൽ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.”- കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു.

ബോൾട്ട് ലൈറ്റ് രാജ്യത്തുടനീളമുള്ള EV ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ സഹായിക്കുന്നു. വൈദ്യുതി ഉപഭോഗം നിരീക്ഷിക്കാനുള്ള എനർജി കാൽക്കുലേറ്ററുമായിട്ടാണ് ഇതിനൊപ്പമുണ്ട്. റെസിഡൻഷ്യൽ ചാർജിംഗിന്റെ സൗകര്യവും കുറഞ്ഞ ചെലവും കാരണം 80% ഇവി ഉടമകളും തങ്ങളുടെ വാഹനങ്ങൾ വീട്ടിലിരുന്ന് ചാർജ് ചെയ്യുന്നതായി റിപ്പോർട്ടുകളിലൂടെ ബോൾട്ട് ചൂണ്ടിക്കാട്ടി.

“മിക്ക EV-കളും ഒരു ഓൺ-ബോർഡ് ചാർജറുമായാണ് വരുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ വാഹനങ്ങളെ ഒരു സാധാരണ 15A ചാർജിംഗ് സോക്കറ്റിലേക്ക് നേരിട്ട് പ്ലഗ് ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ മന്ദഗതിയിലുള്ളതും കുറഞ്ഞ ഊർജ്ജക്ഷമതയുള്ളതും ആയിരിക്കും ഇവയിൽ ഭൂരിഭാഗവും. ഈ സോക്കറ്റുകളാകട്ടെ സുരക്ഷയോ മറ്റു നിരീക്ഷണ സവിശേഷതകളോ നൽകുന്നില്ല. ദീർഘകാല ഇവി ചാർജിംഗിന് ഇവ അപകടകരവുമാണ്. സാധാരണ 15A സോക്കറ്റ് ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത രീതിയിൽ വീട്ടിൽ ചാർജുചെയ്യുന്നത് പെട്ടെന്നുള്ള പവർ വേര്യേഷന് കാരണമായേക്കാം. ഇത് EV ബാറ്ററിക്ക് പെട്ടെന്ന് കേടുവരുത്തും. ഇന്ത്യയിൽ EV ബാറ്ററികൾ പൊട്ടിത്തെറിക്കുകയും തീപിടിത്തം സൃഷ്ടിക്കുകയും ചെയ്യുന്ന വാർത്തകൾ ദിവസം തോറും വരുമ്പോഴും ബാറ്ററി എങ്ങനെ സുരക്ഷിതമായി ചാർജ് ചെയ്യണമെന്ന് ഇപ്പോഴും പല ഇവി വാഹന ഉടമകൾക്കും അറിയില്ലെന്നും കമ്പനി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments