രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം അശോക് ഗെഹ്ലോട്ട് നിലനിർത്തിയേക്കും

0
83

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം അശോക് ഗെഹ്ലോട്ട് നിലനിർത്തിയേക്കും. രാജസ്ഥാനിലെ രാഷ്ട്രീ പ്രതിസന്ധിയുടെ കാരണം അശോക് ഗെഹ്ലോട്ട് അല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മല്ലികാർജുൻ ഖാർഗെയോടും അജയ് മാക്കനൊടും സോണിയ ഗാന്ധി റിപ്പോർട്ടി തേടിയിരുന്നു.

പാർട്ടി നിരീക്ഷകർ അവരുടെ റിപ്പോർട്ടിൽ അശോക് ഗെഹ്ലോട്ടിന്റെ കാര്യം ഉന്നയിക്കുന്നില്ല. ഒമ്പത് പേജുള്ള റിപ്പോർട്ടാണ് നിരീക്ഷകർ സോണിയാ ഗാന്ധിക്ക് കൈമാറിയതെന്നാണ് വിവരം.

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടിൽ നിരീക്ഷകർ, ഗെഹ്ലോട്ട് ഉത്തരവാദിയല്ലെന്നും എന്നാൽ സമാന്തര യോഗം വിളിച്ച പ്രമുഖ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, എംഎൽഎ ധർമേന്ദ്ര റാത്തോഡ് എന്നിവർക്കെതിരെ നടപടിയെടുക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. നിരീക്ഷകനായ അജയ് മാക്കൻ അവരുടെ നടപടിയെ ‘അച്ചടക്കമില്ലായ്മ’ എന്ന് വിശേഷിപ്പിച്ചു.