Wednesday
31 December 2025
29.8 C
Kerala
HomeIndiaഇന്ത്യ-ചൈന അതിർത്തി തർക്കം: റഷ്യ ഇടപെടാൻ ആഗ്രഹിക്കുന്നില്ലന്ന് ഡെനിസ് അലിപോവ്

ഇന്ത്യ-ചൈന അതിർത്തി തർക്കം: റഷ്യ ഇടപെടാൻ ആഗ്രഹിക്കുന്നില്ലന്ന് ഡെനിസ് അലിപോവ്

ഇന്ത്യ-ചൈന അതിർത്തി തർക്കം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും റഷ്യ അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. ”ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്ന് ഞങ്ങളുടെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിർത്തി തർക്കങ്ങളിൽ വേഗത്തിലും സമാധാനപരമായും പരിഹാരം കാണാൻ മാത്രമേ ഞങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുകയുള്ളൂ,” അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഏഷ്യയുടെ ഭാവി ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിലാണെന്ന് ജയശങ്കർ (വിദേശകാര്യ മന്ത്രി) ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലല്ല… ഞങ്ങൾ അത്തരമൊരു സമീപനത്തെ വളരെയധികം പിന്തുണയ്ക്കുന്നു,” അലിപോവ് പറഞ്ഞു. സമീപ വർഷങ്ങളിൽ റഷ്യയും ചൈനയും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് ഉക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ അംബാസഡറുടെ പ്രസ്താവനകൾ പ്രാധാന്യം അർഹിക്കുന്നു.

കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ “ഇന്നത്തെ യുഗം യുദ്ധത്തിനുളളതല്ല” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ യുഎന്‍ ജനറല്‍ അസംബ്ലിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പിന്തുണച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

”പുടിനുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ പാശ്ചാത്യ നേതാക്കൾ അവർക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങൾ ഒഴിവാക്കുകയാണെന്ന് അലിപോവ് ആരോപിച്ചു. നടന്നുകൊണ്ടിരിക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉക്രെയ്നെക്കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ച പാശ്ചാത്യ നേതാക്കൾ, എന്റെ അഭിപ്രായത്തിൽ, പുടിനുമായുള്ള മോദിയുടെ സംഭാഷണത്തിലെ അവർക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇഷ്ടപ്പെടാത്തതിനെ തള്ളിക്കളയുകയും ചെയ്തു,” അലിപോവ് പറഞ്ഞു.

ഉക്രെയ്നിൽ ഇന്ത്യ വളരെയധികം ഉത്കണ്ഠ പ്രകടിപ്പിക്കുന്നുവെന്നും റഷ്യയും സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments