Wednesday
14 January 2026
31.8 C
Kerala
HomeIndiaടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കൻ ടീം 25ന് തിരുവനന്തപുരത്തെത്തും

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കൻ ടീം 25ന് തിരുവനന്തപുരത്തെത്തും

കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഈ മാസം 28നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം 25ന് തിരുവനന്തപുരത്തെത്തും പുലർച്ചെ 3.10ന് അബുദാബിയിൽ നിന്നാണ് ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ഇന്ത്യൻ ടീം 26ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്തെത്തും. ദക്ഷിണാഫ്രിക്കൻ ടീം 25നുതന്നെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങും. 25നും 26നും വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയും മത്സരത്തിന്റെ തലേദിവസമായ 27ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെയുമാണ് ദക്ഷിണാഫ്രിക്കൻ ടീം പരിശീലനം നടത്തുക.

27ന് വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡിൽ പരിശീനം നടത്തും. മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എൻ. അനന്തപത്മനാഭനും നിതിൻ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. ജെ.ആർ.മദനഗോപാലാണ് ടിവി അംപയർ. വീരേന്ദർ ശർമ്മ ഫോർത്ത് അംപയറാകും. ജവഗൽ ശ്രീനാഥാണ് മാച്ച് റഫറി. സാമുവൽ ഹോപ്കിൻസും ആൽഫി ഡെല്ലറുമാണ് ഡിആർഎസ് ടെക്നിഷ്യന്മാർ.

മത്സരത്തിന്റെ 65 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വിൽപ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതൽ ഇതിനോടകം 18781 ടിക്കറ്റുകൾ വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന. 1500 രൂപയാണ് അപ്പർ ടിയർ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. അപ്പർ ടിയറിലെ 2500 ടിക്കറ്റുകൾ കൂടിയാണ് ഇനി ബാക്കിയുള്ളത്. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം.

ഒരു ഇമെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് 3 ടിക്കറ്റുകൾ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് help@insider.in എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments