Wednesday
31 December 2025
27.8 C
Kerala
HomeKeralaസംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു.

അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം നേരത്തെ ഖാദര്‍ കമ്മറ്റിയുടെ റിപ്പോർട്ടിനെതിരെ ചില അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments