Wednesday
31 December 2025
26.8 C
Kerala
HomeKeralaസ്വവർഗാനുരാഗികൾ അക്രമകാരികളാണെന്ന് എം കെ മുനീർ

സ്വവർഗാനുരാഗികൾ അക്രമകാരികളാണെന്ന് എം കെ മുനീർ

സ്വവർഗാനുരാഗികൾ അക്രമകാരികളാണെന്ന് മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ. പേരാമ്പ്രയിലെ ലീഗ് വേദിയിലാണ് മുനീറിന്റെ വിവാദ പ്രസ്താവന.

‘‘എൽജിബിടിക്ക് എതിരെ സംസാരിച്ചാൽ അവർ തന്നെ ഭ്രാന്തരാക്കുന്നു. ഇത് പറയുന്നതിന് പുരോഗമനവാദികളായ ചിലർ തന്നെ എതിർക്കുന്നു. പിന്നോക്കമാക്കുന്നു. ആറാം നൂറ്റാണ്ടിലേതെന്ന് പറയുന്നു. സ്വവർഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഹിന്ദുക്കളും കൃസ്ത്യാനികളും സ്വവർഗാനുരാഗത്തെ എതിർക്കുന്നവരാണ്. സ്ത്രീകളുടെ പേരു പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ശ്രമം. സ്ത്രീകളുടെ വസ്ത്രം മാറ്റണമെന്നാണ് അവർ പറയുന്നത്. പുരുഷൻമാരുടെ വസ്ത്രം മാറ്റണമെന്ന് പറയുന്നില്ല’’ എന്നെല്ലാമാണ് മുനീർ പ്രസംഗിച്ചത്.

ലിംഗസമത്വമെങ്കിൽ ആൺകുട്ടി മുതിർന്ന പുരുഷനുമായി ലെെംഗികമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് കുറച്ചുനാൾ മുമ്പ് മുനീർ പറഞ്ഞത് വിവാദമായിരുന്നു.
മതമൂല്യങ്ങളെ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും അന്ന് ചോദിച്ചിരുന്നു.ഇതിനെതിരെ എറെ വിമർശനവും ഉയർന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments