ഫിഫ ലോകകപ്പ്; ഖത്തർ സന്ദർശന വിസ താൽക്കാലികമായി നിർത്തിവച്ചു

0
112

നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ ഹയ്യ കാർഡ് ഇല്ലാത്ത സന്ദർശകർക്ക് ഖത്തറിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ലോക കപ്പ് സമയത്തു് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അതേസമയം,ഖത്തറിൽ താമസവിസയുള്ളവർക്കും ഖത്തർ പൗരൻമാർക്കും ജിസിസി പൗരൻമാർക്കും നിയന്ത്രണം ബാധകമാവില്ല.

ഇതിന്റെ ഭാഗമായി എല്ലാതരം സന്ദർശന വിസകളും നിർത്തിവെക്കും.2022 ഡിസംബർ 23 മുതൽ സന്ദർശന വിസകൾ വീണ്ടും അനുവദിക്കും. അതേസമയം, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസക്കാർക്കും എൻട്രി പെർമിറ്റുകലുള്ളവർക്കും ഇളവുകളുണ്ടാവും. ഔദ്യോഗിക ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള അംഗീകാരത്തെ അടിസ്ഥാനമാക്കി പ്രത്യേക മാനുഷിക പരിഗണന ലഭിക്കാൻ അർഹതയുള്ളവർക്കും വിമാനത്താവളം വഴിയുള്ള പ്രവേശനം അനുവദിക്കും.

ഇന്നുച്ചയ്ക്ക് ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഹയ്യ കാർഡ് ഉള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ രാജ്യത്ത് പ്രവേശിക്കാമെന്നും ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി