തിരിച്ചുവരവ് ആഘോഷമാക്കി എയർ ഏഷ്യ; 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകൾ നൽകും

0
51

എയർലൈൻ മേഖലയിൽ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് എയർ ഏഷ്യ. 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ സൗജന്യ ടിക്കറ്റ് ഓഫർ സെപ്റ്റംബർ 19 മുതൽ ആരംഭിച്ച് സെപ്റ്റംബർ 25 വരെയാണ് ഉണ്ടായിരിക്കുക.

സൗജന്യ ടിക്കറ്റ് വിൽപ്പന വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാണ്. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, ഫ്ലൈറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.ഈ ഓഫറിന് കീഴിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2023 ജനുവരി 1 മുതൽ 2023 ഒക്ടോബർ 28 വരെ യാത്ര ചെയ്യാം.

എല്ലാ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയിലും ഇത് ബാധകമാണ്.ബാങ്കോക്കിൽ നിന്ന് കറാബിയിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകളും ബാങ്കോക്കിൽ നിന്ന് (ഡോൺ മുവാങ്) ചിയാങ് മായ്, സാക്കോണിലേക്കുള്ള ഫൂക്കറ്റിലെ നേരിട്ടുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, നാക്കോൺ, നാക്കോൺ ശ്രിതമത്, ഫുക്കറ്റ്, ങ്ഹാ ട്രാങ്, ലുവാങ് പ്രബാംഗ്, മണ്ടലേ, ഫ്നാം പെൻ, പെനാംഗ് തുടങ്ങി നിരവധി റൂട്ടുകളിലേക്കും ഫ്ലൈറ്റുകൾ ലഭ്യമാണ്.

തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഓഫറിന് അർഹതയുണ്ട്.
ഞങ്ങളുടെ 21-ാം ജന്മദിനം ആഘോഷിക്കുന്നതിനാണ് ഞങ്ങൾ ഈ അധിക സ്‌പെഷ്യൽ സെയിൽ ആരംഭിച്ചതെന്നും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും എയർഏഷ്യ ഗ്രൂപ്പ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കാരെൻ ചാൻ പറഞ്ഞു.

തങ്ങളോടൊപ്പം നിന്നതിന് വിശ്വസ്തരായ യാത്രക്കാർക്ക് നന്ദി അറിയിക്കുന്നതായും ഞങ്ങളുടെ പ്രിയപ്പെട്ട പല റൂട്ടുകളിലും ഞങ്ങൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി ആവേശകരമായ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.