വന്യജീവികളെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി ചീറ്റകളുടെ സംരക്ഷകർ

0
104

വന്യജീവി സംരക്ഷണത്തെക്കുറിച്ചും മൃഗങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തുമെന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിന് സമീപമുള്ള ചീറ്റ മിത്രകൾ അഥവാ ചീറ്റകളുടെ സംരക്ഷണചുമതലയുളള പ്രദേശവാസികൾ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.

‘പ്രധാനമന്ത്രിയെ കണ്ടതിൽ സന്തോഷമുണ്ട്. തന്റെ ജീവിതത്തിലെ പല കഥകളും അദ്ദേഹം പങ്കുവെച്ചു. വന്യജീവി സംരക്ഷണത്തെക്കുറിച്ചും മൃഗങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തുമെന്ന് ഞങ്ങൾ അദ്ദേഹത്തിന് ഉറപ്പ് നൽകി. ചീറ്റകളെ എങ്ങനെ തിരിച്ചറിയാമെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു,’ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ സിലോരി ഗ്രാമത്തിൽ നിന്നുള്ള കുൽദീപ് എന്ന 12-ാം ക്ലാസ് വിദ്യാർത്ഥിയും ചീറ്റ മിത്രയുമായ വിദ്യാർത്ഥി പറഞ്ഞു. വനത്തിൽ കൃത്യമായ പരിചരണം നൽകിയാൽ കൂടുതൽ ചീറ്റപ്പുലികളെ ഇവിടെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും വിദ്യാർഥി കൂട്ടിച്ചേർത്തു.

മോദിജിയുടെ പിറന്നാൾ ദിനമായതിനാൽ അദ്ദേഹത്തിനന്റെയും ചീറ്റയുടെ ചിത്രം ഉൾപ്പെടുത്തി ഒരു ജന്മദിനാശംസാകാർഡും വിദ്യാർഥി സമ്മാനിച്ചു. മൃഗങ്ങളെ പരിപാലിക്കുന്നതിനിടയിൽ ലഭിക്കുന്ന സമയത്തും ഇത്തരം ചിത്രങ്ങൾ വരക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചതായി വിദ്യാർഥി പറഞ്ഞു.ഇന്ത്യയിൽ നിന്ന് വംശനാശം സംഭവിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ 17 ന് ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിയത്. മധ്യപ്രദേശിലെ കുനോദേശീയ ഉദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ തുറന്നുവിട്ടത്.