1963ലെ റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രീയ സ്വയംസേവക് സംഘം (RSS) പങ്കെടുത്തിരുന്നോ? ഇന്നത്തെ പത്ര സമ്മേളനത്തിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പത്രക്കാരോട് ഏറെ വികാരഭരിതനായി രാഷ്ട്രീയ സ്വയംസേവക് സംഘം പരേഡിൽ പങ്കെടുത്തിരുന്നു എന്ന രീതിയിൽ സംസാരിക്കുന്നുണ്ട്, ആർഎസ്എസ് എന്താ നിരോധിച്ച സംഘടനാ ആണോ ആണെങ്കിൽ നെഹ്റു എന്തിനാണ് റിപ്പബ്ലിക്ക് ദിന പരേഡിന് അവരെ ക്ഷണിച്ചത്? എന്നാണ് ഗവർണ്ണർ ചോദിക്കുന്നത്.
1. 1962ൽ ചൈനയുമായുള്ള യുദ്ധത്തിൽ ആർഎസ്എസ് അതിർത്തിയിൽ സന്നദ്ധസേവനം നടത്തിയിരുന്നോ?
2. 1963ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് ആർഎസ്എസിനെ ക്ഷണിച്ചിരുന്നോ?
3. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ആർഎസ്എസിനെ ക്ഷണിച്ചതാര്?
4. ക്ഷണക്കത്തിന്റെ ഒരു പകർപ്പ് നൽകുക.
എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് റിപ്പബ്ലിക് ദിന പരേഡിന്റെ നോഡൽ ബോഡിയായ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരാവകാശ നിയമപ്രകാരാമുള്ള മറുപടി ഇങ്ങനെയാണ് ; 1963ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഘടനയുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലെന്ന് അറിയിച്ചതായി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.