Monday
12 January 2026
23.8 C
Kerala
HomeKeralaവർഗീയതയെ ആദർശമാക്കി മാറ്റാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

വർഗീയതയെ ആദർശമാക്കി മാറ്റാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

വർഗീയതയെ ആദർശമാക്കി മാറ്റാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കർണാടകയിലെ ബാഗേപള്ളിയിൽ സിപിഐ എം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കർണാടക.വർഗീയത കർണാടകയുടെ പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാർ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നത്’- പിണറായി കൂട്ടിച്ചേർത്തു.

മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകർക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാൽ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments