തായ്‌വാനിൽ ഭൂചലനം; തുടർന്ന് സുനാമി മുന്നറിയിപ്പ്

0
87

തെക്കുകിഴക്കൻ തായ്‌വാനിൽ ശക്തമായ ഭൂചലനം. തായ്വാനിലെ ജനസാന്ദ്രത കുറഞ്ഞമേഖലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.

റിക്ടർ സ്‌കെയിലിൽ 7.2 തീവ്രതയിലും 10 കി.മി താഴ്ചയിലുമാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിൽ ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കിഴക്കൻ തീരത്ത് ഒരു സ്റ്റേഷനിൽ ടെയിനിൻറെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങൾ തകർന്നതായും തായ്വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലത്തെ തുടർന്ന് യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകിയത്.

തായ്വാൻ തീരത്ത് പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കി.മി പരിധിയിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.