ഇറാനിൽ മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം

0
87

ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. രാജ്യത്തിന്റെ ഹിജാബ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് 22 കാരിയായ മഹ്സ അമിനിയെ സദാചാര പോലീസ് ചമഞ്ഞവർ കൊലപ്പെടുത്തിയത്. മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഹിജാബ് ഊരിയായിരുന്നു ഇവരുടെ പ്രതിഷേധം.

സെപ്റ്റംബർ 17 ശനിയാഴ്ചയാണ് മഹ്‌സ അമിനി മരണപ്പെടുന്നത്. തുടർന്നു നടന്ന ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം പടിഞ്ഞാറൻ ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ചിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രതിഷേധിച്ചു. സ്വേച്ഛാധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. നിരവധി പുരുഷന്മാരും ഇതിൽ പങ്കുചേർന്നു. പ്രതിഷേധിക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തത്.

മഹ്സയുടെ കൊലപാതകത്തിൽ സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിജാബ് ഊരുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ളവർ പ്രതിഷേധിക്കണമെന്ന് പ്രമുഖർ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സെപ്തംബർ 13 നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്ക്കായാണ് ടെഹ്‌റാനിലെത്തിയത്. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ ആക്രമണം നടത്തുകയായിരുന്നു. ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹ്സ മരിച്ചത്.

പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ആവശ്യത്തെത്തുടർന്ന് മഹ്സ അമിനിയുടെ മരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിനിയെ മർദ്ദിച്ചിട്ടില്ലെന്നും അസുഖം മൂലമുള്ള മരണമാണ് സംഭവിച്ചിരിക്കുന്നതെനന്നും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നുമാണ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.