Sunday
21 December 2025
28.8 C
Kerala
HomeEntertainmentകെ ജി എഫിന് ശേഷം പാൻ ഇന്ത്യ വിജയം കൈവരിക്കാൻ കന്നഡ പടം 'കബ്സ'

കെ ജി എഫിന് ശേഷം പാൻ ഇന്ത്യ വിജയം കൈവരിക്കാൻ കന്നഡ പടം ‘കബ്സ’

കെ.ജി.എഫ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പാൻ ഇന്ത്യൻ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം ഇന്ത്യൻ സിനിമയുടെ തന്നെ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. അതുപോലെ വിജയക്കൊടി പാറിക്കുവാനായി കന്നഡയിൽ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്. കന്നഡയിലെ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന ‘കബ്സ’ എന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ബാഹുബലി റാണാ ദഗുബതി റിലീസ് ചെയ്തു.

ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച് എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്. കെ ജി എഫിലൂടെ ഏവർക്കും പ്രിയപ്പെട്ട സംഗീത സംവിധായകൻ രവിബസ്രൂറാണ് കബ്സയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകൻ പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന കബ്സയുടെ  ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ്മാസ്റ്റേഴ്സായ പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ തുടങ്ങിയവരാണ്. ഇവർ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങൾ എല്ലാം തന്നെ തീയറ്ററിൽ തരംഗം തീർക്കുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.എ ജെ ഷെട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ശിവകുമാർ പ്രൊഡക്ഷൻ ഡിസൈനിങ്ങും മഹേഷ്റെഡ്ഡീ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മലയാളം പി ആർ ഒ.- വിപിൻ കുമാർ.വി.

RELATED ARTICLES

Most Popular

Recent Comments