Tuesday
23 December 2025
20.7 C
Kerala
HomeEntertainmentപൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'കാപ്പ'

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കാപ്പ’

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം വൻ വിജയമായിരുന്നു. അതിനാൽ തന്നെ പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയിൽ നിന്നും മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബാച്ചിലർ പാർട്ടി, അമർ അക്ബർ അന്തോണി, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.

ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജസ്റ്റിൻ വർഗീസിന്റേതാണ് സംഗീതം. എഡിറ്റിങ് മഹേഷ് നാരായണൻ നിർവഹിക്കുന്നു. സിനിമാട്ടോഗ്രാഫി – സനു ജോൺ വർഗീസ്.

RELATED ARTICLES

Most Popular

Recent Comments