2013 മുതൽ കോൺ​ഗ്രസ് വിട്ടത് 80ൽ കൂടുതൽ നേതാക്കൾ; ഓരോ വർഷവും കൊഴിഞ്ഞുപോക്കിൽ ക്രമാതീത വർധന

0
96

ഗോവയിൽ ആകെയുള്ള 11 എംഎൽഎമാരിൽ 8 പേരും ബിജെപിയിലേക്ക് പോയ സാഹചര്യത്തിൽ കോൺ​ഗ്രസിൽ നിന്നുള്ള നേതാകളുടെ കൊഴിഞ്ഞു പോക്ക് വീണ്ടും ചർച്ചയാവുകയാണ്. മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം ഏറ്റവും മതിർന്ന നേതാക്കളാണ് കഴിഞ്ഞ ദിവസം ​ഗോവയിൽ പാർട്ടി വിട്ടത്. 2013 മുതൽ പാർട്ടി വിട്ട പ്രധാന നേതാകളുടെ ലിസ്റ്റെടുത്താൽ 80 കൂടതൽ പേരാണ് ഈ കാലയളവിൽ പാർട്ടി വിട്ടത്. ഇതിൽ പകുതിയിലധികം പേരും ബിജെപിയിലേക്കാണ് ചേക്കേറിയത്. കൂടാതെ ഓരോ വർഷവും കോഴിഞ്ഞു പോക്കിൽ ക്രമാതീത വർധനയും കാണാൻ സാധിക്കും. ഈ കാലയളവിൽ പാർട്ടി വിട്ട നേതാകളുടെ പട്ടിക നോക്കാം.

കോൺഗ്രസ്‌ വിട്ട നേതാക്കൾ-

റാവോ ഇന്ദർജീത് സിംഗ്- ഹരിയാന- 2013- ബിജെപി

ദഗ്ഗുബട്ടി പുരന്ദേശ്വരി- 2014- ബിജെപി

ബിരേന്ദർ സിംഗ്- 2014- ബിജെപി

ജഗദാംബിക പാൽ- 2014- തൃണമൂൽ കോൺഗ്രസ്

ജികെ വാസൻ- 2014- തൃണമൂൽ കോൺഗ്രസ്

സത്പാൽ മഹാരാജ്- 2014- ബിജെപി

ജയന്തി നടരാജൻ- 2014- മറ്റൊരു പാർട്ടിയിൽ ചേർന്നിട്ടില്ല

ഗിരിധർ ഗമാങ്- 2015- ബിജെപി

അബ്ദുൽ ഗാനി വക്കിൽ- 2015- ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്

ഹിമന്ത ബിശ്വാസ് ശർമ്മ- 2015- ബിജെപി

റീത്ത ബഹുഗുണ ജോഷി-2016- ബിജെപി

വിജയ് ബഹുഗുണ- 2016- ബിജെപി

എൻ ബിരേൻ സിംഗ്- 2016- ബിജെപി

അജിത് ജോഗി- 2016- ബിജെപി

സുദീപ് റോയ് ബർമൻ- 2016 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് 2017 ൽ ബിജെപിയിലെത്തി

പെമ ഖണ്ടു- 2016- ബിജെപി

ഹരക് സിംഗ് റാവത്ത്- 2016- ബിജെപി

നാരായൺ ദത്ത് തിവാരി- 2017- ബിജെപി

ശങ്കർ സിംഗ് വഗേല- 2017- എൻസിപി

യശ്പാൽ ആര്യ- 2017- ബിജെപി

രവി കിഷൻ- 2017- ബിജെപി

ബർഖ ശുക്ല സിംഗ്- 2017- ബിജെപി

വിശ്വജിത് റാണെ- 2017- ബിജെപി

അലക്സാണ്ടർ ലാലു ഹെക്- 2018- ബിജെപി

യന്തുങ്ങോ പാറ്റൺ- 2018- ബിജെപി

അശോക് ചൗധരി- 2018- ജെഡിയു

ഊർമിള മാതോണ്ട്കർ- 2019- ശിവസേന

മൗസം നൂർ- 2019- തൃണമൂൽ കോൺഗ്രസ്

അൽപേഷ് താക്കൂർ- 2019- ബിജെപി

കൃപാശങ്കർ സിംഗ്- 2019- ബിജെപി

പനബക ലക്ഷ്മി- 2019- ടിഡിപി

എപി അബ്ദുള്ളക്കുട്ടി- 2019 – ബിജെപി

രാധാകൃഷ്ണ പാട്ടീൽ- 2019- ബിജെപി

ഭുബനേശ്വർ കലിത- 2019- ബിജെപി

സഞ്ജയ് സിംഗ്- 2019- ബിജെപി

എസ്എം കൃഷ്ണ- 2019- ബിജെപി

ടോം വടക്കൻ- 2019- ബിജെപി

നാരായൺ റാണെ- 2019- ബിജെപി

പ്രിയങ്ക ചതുർവേദി- 2019- ശിവസേന

ചന്ദ്രകാന്ത് കാവലേക്കർ- 2019- ബിജെപി

ഖുശ്‌ബു സുന്ദർ- 2020- ബിജെപി

ജ്യോതിരാദിത്യ സിന്ധ്യ- 2020- ബിജെപി

ഗോവിൻ ദാസ് കൊൻതൗജം- 2021- ബിജെപി

വിജയൻ തോമസ്- 2021- ബിജെപി

എ നമഃശിവായം- 2021- ബിജെപി

പിസി ചാക്കോ- 2021- എൻസിപി

അഭിജിത് മുഖർജി- 2021- തൃണമൂൽ കോൺഗ്രസ്

ജിതിൻ പ്രസാദ- 2021- ബിജെപി

സുഷ്മിത ദേവ്- 2021- തൃണമൂൽ കോൺഗ്രസ്

ലുസിഞ്ഞോ ഫലെറോ- 2021- തൃണമൂൽ കോൺഗ്രസ്

ലളിതേഷ് തൃപതി- 2021- തൃണമൂൽ കോൺഗ്രസ്

ക്യാപ്റ്റൻ അമരീന്ദർ സിംഗ്- 2021- പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഹകരിക്കുന്നു.

കീർത്തി ആസാദ്- 2021- തൃണമൂൽ കോൺഗ്രസ്

മുകുൾ സാങ്മ- 2021- തൃണമൂൽ കോൺഗ്രസ്

അതിഥി സിംഗ്- 2021- ബിജെപി

രവി എസ് നായിക്- 2021- ബിജെപി

ഇമ്രാൻ മസൂദ്- 2022- എസ്‌പി

കിഷോർ ഉപാധ്യായ്- 2022- ബിജെപി

ആർ പി എൻ സിംഗ്- 2022- ബിജെപി

അശ്വനി കുമാർ- 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല

ശത്രുഘ്നൻ സിൻഹ- 2022- തൃണമൂൽ കോൺഗ്രസ്

റിപുൺ ബോറ- 2022- തൃണമൂൽ കോൺഗ്രസ്

ദിഗംബർ കാമത്ത്- 2022- ബിജെപി

സുനിൽ ജാഖർ- 2022- ബിജെപി

ഹാർദിക് പട്ടേൽ- 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല.

മഹീന്ദർപാൽ ഭോല- 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല.

കപിൽ സിബൽ- 2022- സമാജ്‌വാദി പാർട്ടി

ഗുലാം നബി ആസാദ്- 2022-

കുൽദീപ് ബിഷ്ണോയ്- 2022

കമ്രുൾ ഇസ്ലാം ചൗധരി- 2022

വിശ്വനാഥ് സിംഗ് വഗേല- 2022- യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു.

ഗോവ-

ദിഗംബർ കാമത്ത്- 2022- ബിജെപി- കോൺഗ്രസ് പ്രതിപക്ഷ നേതാവ്

മൈക്കേൽ ലോബോ- 2022- ബിജെപി

ദലൈലാ ലോബോ- 2022- ബിജെപി

രാജേഷ് ഫൽദേശായി- 2022- ബിജെപി

കേദാർ നായിക്- 2022- ബിജെപി

സങ്കൽപ് അമോങ്കർ- 2022- ബിജെപി

അലക്സിയോ സെക്വയിറ- 2022- ബിജെപി

റുഡോൾഫ് ഫെർണാണ്ടസ്- 2022- ബിജെപി