Wednesday
31 December 2025
29.8 C
Kerala
HomeKeralaസൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദിയുടെ ദേശീയ ദിനത്തിന് മുന്നോടിയായി ആശംസകൾ അറിയിച്ച പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം അറിയിക്കുകയായിരുന്നു.

ജിദ്ദയിൽ വച്ച് മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ വേളയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ ക്ഷണം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.

എസ് ജയശങ്കറിന്റെ സൗദി സന്ദർശനം പൂർത്തിയായി. സൗദി സർക്കാരുമായി ചർച്ച നടത്തിയ വിദേശകാര്യമന്ത്രി, രാഷ്ട്രീയ, വ്യാപാര, ഊർജ, പ്രതിരോധ, സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. 2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി ആദ്യമായി ഇന്ത്യയിൽ സന്ദർശനം നടത്തിയത്.

 

RELATED ARTICLES

Most Popular

Recent Comments