Wednesday
31 December 2025
27.8 C
Kerala
HomeIndiaസ്കൂളിൽനിന്നും മടങ്ങും വഴി 3 വയസുകാരിയെ പീഡിപ്പിച്ചു; സ്കൂൾബസ് ഡ്രൈവർ അറസ്റ്റിൽ

സ്കൂളിൽനിന്നും മടങ്ങും വഴി 3 വയസുകാരിയെ പീഡിപ്പിച്ചു; സ്കൂൾബസ് ഡ്രൈവർ അറസ്റ്റിൽ

സ്കൂളിൽനിന്നും മടങ്ങും വഴി 3 വയസ്സുള്ള നഴ്‌സറി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന 3 വയസുകാരിയെ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സ്‌കൂൾ ബസ് ഡ്രൈവർ വാഹനത്തിനുള്ളിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. സംഭവ സമയത്ത് ഒരു വനിതാ അറ്റൻഡർ ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്നപെൺകുട്ടി ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം നടന്നത്. സംഭവം നടക്കുമ്പോൾ പ്രതിയായ ബസ് ഡ്രൈവറും ഒരു വനിതാ അറ്റൻഡറും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കിയതായി പോലീസ് പറയുന്നു.

പെൺകുട്ടി സ്‌കൂളിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന സ്‌പെയർ സെറ്റ് ഡ്രെസ് ആണ് ധരിച്ചിരുന്നത്. ആരോ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയതായി അമ്മ കണ്ടെത്തി. എന്നാൽ, സ്കൂൾ ഡയറിയിൽ ഇതേപ്പറ്റി സൂചനയൊന്നും കാണാത്തതിനാൽ പെൺകുട്ടിയുടെ അമ്മ ക്ലാസ് ടീച്ചറോടും സ്കൂൾ പ്രിൻസിപ്പലിനോടും ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും ഇരുവരും കാര്യം നിഷേധിച്ചു. പിന്നീട് സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുട്ടി പരാതിപ്പെട്ടതോടെയാണ്‌ സംഭവത്തിൻറെ ചുരുൾ അഴിയുന്നത്.

മാതാപിതാക്കൾ അനുനയത്തിൽ കുട്ടിയോട് സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തി. രക്ഷിതാക്കൾ അടുത്ത ദിവസം സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെടുകയും കുട്ടി ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയതിനെതുടർന്ന് ബസ് ഡ്രൈവറെയും വനിതാ അറ്റൻഡറെയും അറസ്റ്റ് ചെയ്തു.

IPC 376-എബി, POCSO നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൂടാതെ, സംഭവം നടന്ന സ്ഥലം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവരാൻ കാത്തിരിക്കുകയാണ് പോലീസ്. എന്നാൽ സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

RELATED ARTICLES

Most Popular

Recent Comments