Wednesday
31 December 2025
26.8 C
Kerala
HomeIndiaരാജസ്ഥാൻ മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ ഏറ്

രാജസ്ഥാൻ മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ ഏറ്

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്. മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയർന്നു. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.

ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക് ചന്ദ്ന രം​ഗത്തെത്തി.

തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താൻ സംഘർഷത്തിന് ഇല്ലെന്നും സംഘർഷമുണ്ടായാൽ ഒരാളെ ശേഷിക്കൂവെന്നും താൻ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments