ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി

0
78

ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂര് എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് റദ്ദാക്കിയത്.

മംഗലാപുരത്തു നിന്നുള്ള സർവീസും റദ്ദാക്കി.തിങ്കൾ, ബുധൻ, ഞായർ ദിവസങ്ങളിലെ കോഴിക്കോട്- മസ്കത്ത്-കോഴിക്കോട് വിമാന സർവീസുകളാണ് റദ്ദാക്കിയത്.

വ്യാഴാഴ്ച മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരിൽ നിന്നും മസ്ക്കത്തിലേക്കുമുള്ള സർവീസ് റദ്ദാക്കി. വ്യാഴം, തിങ്കൾ ദിവസങ്ങളിലെ കൊച്ചി- മസ്കത്ത്- കൊച്ചി സർവീസുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള സർവീസിൽ സമയം മാറ്റി. ചൊവ്വാഴ്ചയിലെ തിരുവനന്തപുരം മസ്കത്ത് വിമാനം മൂന്ന് മണിക്കൂർ 15 മിനുറ്റ് വൈകും. തിരിച്ച്‌ തിരുവനന്തപുരത്തേക്കുളള മസ്കത്ത് വിമാനവും ഇത്രയും വൈകും.