Friday
19 December 2025
29.8 C
Kerala
HomeKeralaനിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 ന്

നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 ന്

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ സെപ്റ്റംബർ 12 തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തിരഞ്ഞെടുക്കും. സഭാംഗങ്ങളായ എ.എൻ. ഷംസീർ, അൻവർ സാദത്ത് എന്നവരാണ് സ്പീക്കർ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുള്ളത് എന്ന് നിയമസഭാ സെക്രട്ടറി എ. എം. ബഷീർ അറിയിച്ചു. എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച ഒഴിവിലേയ്ക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുക.

സ്പീക്കർ ആയിരുന്ന എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിയമസഭയിൽ ഇടതുമുന്നണിക്ക് 99ഉം യു.ഡി.എഫിന് 41 ഉം അംഗങ്ങളുണ്ട്.

ഇടതുമുന്നണി സ്ഥാനാർത്ഥി എ.എൻ. ഷംസീറിന് ജയം ഉറപ്പാണ്. എന്നിരുന്നാലും രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്. തുടർന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷം സഭ പിരിയും.

RELATED ARTICLES

Most Popular

Recent Comments