കൂടുതൽ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയത് യുണൈറ്റഡ് സ്റ്റേറ്റ്സിലെന്ന് റിപ്പോർട്ട്

0
68

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യുഎസ്). 2022 ഇന്ന് ഇതുവരെയുള്ള കണക്ക് പ്രകാരം വേനൽക്കാല അധ്യേയനത്തിൽ (സമ്മർ ഇൻടേക്ക്) 82,000 വിദ്യാർഥികൾക്കാണ് യുഎസ് സ്റ്റുഡന്റ് വിസ അനുവദിച്ച് നൽകിയിരിക്കുന്നത്. യുഎസിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റ വിസ ലഭിച്ചത് ഇന്ത്യൻ വിദ്യാർഥികൾക്കാണെന്ന് ഇന്ത്യയിലുള്ള യുഎസ് എംബസി അറിയിച്ചു.

ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് എംബസി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നീ നഗരങ്ങളിലുള്ള കോൺസുലേറ്റുകൾ കേന്ദ്രമായിട്ടാണ് അമേരിക്കയിലേക്കുള്ള വിസ നടപടികൾ നടക്കുന്നത്. സെപ്റ്റംബർ- ഓക്ടോബർ മാസത്തിലെ അധ്യേയനത്തിന് മെയ് മുതൽ ഓഗസ്റ്റ് വരെ നിരവധി വിസ അപേക്ഷയാണ് ലഭിച്ചിരുന്നത്. അവസരം ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾ ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ വിസ നടപടികൾ പൂർത്തിയാക്കി നൽകിയെന്ന എംബസി അധികൃതർ അറിയിച്ചു.

അമേരിക്കയിൽ പഠിക്കുന്ന ആകെ വിദേശ വിദ്യാർഥികളിൽ 20 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. 2020-21 അധ്യേയന വർഷത്തിൽ (രണ്ട് ഇൻടേക്കിൽ) ആകെ 1,67,582 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിൽ പഠനത്തിനായി പോയത്. കൂടുതൽ വിദ്യാർഥികൾ അമേരിക്കയിൽ എത്തുന്നത് ഇരു രാജ്യങ്ങൾക്ക് ഗുണം ചെയ്യും ഇത് ഇരു രാജ്യങ്ങളുടെ ബന്ധം വളർത്തുന്നതിലേക്ക് നയിക്കുമെന്ന് അമേരിക്കൻ എംബസി ഉദ്യോഗസ്ഥ പട്രിക ലസിന പറഞ്ഞു.

കോവിഡ് മഹാമാരിക്കിടെയിലും യുഎസ് തങ്ങളുടെ രാജ്യത്തിലേക്ക് കൂടുതൽ വിദേശ വിദ്യാർഥികൾക്ക് അവസരം തുറന്ന് നൽകുകയായിരുന്നു. കോവിഡ് കാലത്ത് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം യുഎസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരുന്നു