Sunday
11 January 2026
28.8 C
Kerala
HomeKeralaബഫർ സോൺ: കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി സമർപിച്ചത്‌ സ്വാഗതാർഹമെന്ന്‌ എ കെ ശശീന്ദ്രൻ

ബഫർ സോൺ: കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി സമർപിച്ചത്‌ സ്വാഗതാർഹമെന്ന്‌ എ കെ ശശീന്ദ്രൻ

ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി സമർപിച്ചത്‌ സ്വാഗതാർഹമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ.

കേരളത്തിന്റെ നിലപാടിനെ പിന്താങ്ങുന്ന ഈ നടപടി ഗുണം ചെയ്യുന്നതാണ്‌. സംസ്ഥാനം ഇതിനകം പുനഃപരിശോധന ഹർജി നൽകി. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ഒഴിവാക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം.

കേരളത്തിലെ പ്രത്യേക സാഹചരം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രത്തിന്റെ ഹർജി കൂടുതൽ ഉപകാരപ്രദമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments