Thursday
18 December 2025
22.8 C
Kerala
HomeIndiaഇന്ത്യയുടെ പരമാധികാര റേറ്റിംഗ് 'Baa3' ൽ നിലനിർത്തി മൂഡീസ്

ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് ‘Baa3’ ൽ നിലനിർത്തി മൂഡീസ്

സുസ്ഥിരമായ കാഴ്ചപ്പാടോടെ ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് ‘Baa3’ ൽ നിലനിർത്തി മൂഡീസ് ഇൻവെസ്റ്റർ സർവീസ്. റഷ്യ- യുക്രൈൻ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, ആഗോള സാമ്പത്തിക സ്ഥിതികൾ എന്നിവ കൊവിഡിൽ നിന്നുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ വലിയ തോതിൽ ബാധിക്കില്ലെന്നു മൂഡീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയും സാമ്പത്തികവും തമ്മിലുള്ള നെഗറ്റീവിറ്റി കുറയുന്നുവെന്നു വ്യക്തമാക്കുന്നതാണ് മൂഡീസിന്റെ റിപ്പോർട്ട്. ഉയർന്ന മൂലധനവും, വലിയ പണലഭ്യതയും ഉള്ളതിനാൽ രാജ്യത്തെ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്ഐ) കൊവിഡിൽ നിന്നുള്ള വീണ്ടെടുക്കൽ വേഗത്തലാക്കുമെന്നു പ്രതീക്ഷിക്കുന്നതായും മൂഡീസ് വ്യക്തമാക്കി. ഉയർന്ന കടഭാരവും, ദുർബലമായ കടബാധ്യതയും മൂലമുണ്ടാകുന്ന അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, അടുത്ത ഏതാനും വർഷങ്ങളിൽ പൊതു ഗവൺമെന്റ് ധനക്കമ്മി ക്രമാനുഗതമായി ചുരുങ്ങാൻ നടപടികൾ കൈക്കൊള്ളുമെന്നാണു പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ പ്രതിശീർഷ വരുമാനം, ഉയർന്ന പൊതുകടം, കുറഞ്ഞ വായ്പാ ശേഷി, പരിമിതമായ ഗവൺമെന്റ് ഫലപ്രാപ്തി എന്നിവ ഉൾപ്പെടുന്നതാണ് പ്രാഥമിക വായ്പാ വെല്ലുവിളികളെന്നും റേറ്റിംഗ് ഏജൻസി പറഞ്ഞു. ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ റേറ്റിംഗ് ഉയർത്തുമെന്നും മൂഡീസ് വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന ഓദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 13.5 ശതമാനമാണ്.

2021- 22 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയ 20.1 ശതമാനം വളർച്ച നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതു കുറവാണെങ്കിലും, രാജ്യാന്തര തലത്തിൽ മികച്ച നിരക്കുകളാണ്. കൊവിഡിനു ശേഷമുള്ള വളർച്ചയായി വേണം കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തെ കണക്കാക്കാൻ. ഇതുപ്രകാരം നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദ ഫലങ്ങൾ മികച്ചതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 4.1 ശതമാനം ആയിരുന്നുവെന്നതും പരിഗണിക്കേണ്ടതുണ്ട്. 2022 ഏപ്രിൽ- ജൂൺ കാലയളവിൽ, ഇന്ത്യയുടെ മൊത്ത മൂല്യവർദ്ധന (ജിവിഎ) 12.7 ശതമാനമാണ്. ജിഡിപിയിൽ നിന്നു നെറ്റ് പ്രൊഡക്ട് നികുതി കുറച്ചാൽ കിട്ടുന്നതാണ് ജിവിഎ. ഇന്ത്യ മികബ്ബ രീതിയിലാണ് നിങ്ങുന്നതെന്ന് അടുത്തിടെ ആർബിഐയും പ്രതികരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments