Wednesday
17 December 2025
24.8 C
Kerala
HomeIndiaഇന്ത്യ ബംഗ്ലാദേശ് ഉഭയകക്ഷി യോഗം, സൗഹൃദം ശക്തമാക്കാൻ നയതന്ത്ര ചർച്ച

ഇന്ത്യ ബംഗ്ലാദേശ് ഉഭയകക്ഷി യോഗം, സൗഹൃദം ശക്തമാക്കാൻ നയതന്ത്ര ചർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുളള നയതന്ത്ര ചർച്ചയാണ് ഇന്ന് ഡൽഹിയിൽ നടന്നത്. ‘ഏഷ്യയിൽ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. തുടർന്നും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാനുളള സമഗ്രമായ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ഭാവിയിൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നും’ പ്രധാനമന്ത്രി മോദി പറഞ്ഞു.

ബംഗ്ലാദേശ് ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയും ഏറ്റവും അടുത്ത വ്യാപാര പങ്കാളിയുമാണ്. ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള സഹകരണത്തിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് വ്യാപാര ബന്ധം അതിവേഗം വർധിച്ചുവരികയാണ്. ഐടി, ബഹിരാകാശ, ആണവ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യ – ബംഗ്ലാദേശ് പവർ ട്രാൻസ്മിഷൻ ലൈനുകളെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലവിതരണം സംബന്ധിച്ച സുപ്രധാന രേഖകളിൽ ഇരു നേതാക്കളും ഒപ്പുവച്ചു. ‘ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ടിരിക്കുന്ന 54 നദികൾ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഒഴുകുന്നു, കുഷിയാര നദിയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച സുപ്രധാന കരാറിൽ ഇന്ന് ഞങ്ങൾ ഒപ്പുവച്ചു’ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് കൂടാതെ ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവയെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

ആസാദി കാ അമൃത് മഹോത്സവം വിജയകരമായി പൂർത്തിയാക്കിയതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചു. ‘ഇന്ന് പ്രധാനമന്ത്രി മോദിയും ഞാനും ഫലപ്രദമായ ഒരു ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അതിന്റെ നേട്ടമുണ്ടാക്കും. അടുത്ത സൗഹൃദത്തിലും സഹകരത്തിലുമാണ് ഞങ്ങൾ കൂടിക്കാഴ്ച നടത്തിയതെ’ന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments